Post Category
വിദ്യാര്‍ഥികള്‍ക്ക് നൃത്ത ശില്‍പശാല
പൊതു വിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാഡമിയും ചേര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് 'കലാപാഠം' ദ്വിദിന നൃത്തശില്‍പശാല സംഘടിപ്പിക്കുന്നു. ജൂലൈ 7,8 തീയതികളില്‍ കണ്ണൂര്‍ തെരേസാസ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ശില്‍പശാലയില്‍ ഭരതനാട്യം, മോഹിനിയാട്ടം കുച്ചുപ്പുടി, കേരള നടനം എന്നീ ഇനങ്ങളില്‍ പ്രമുഖ വ്യക്തികള്‍ പരിശീലനം നല്‍കും. പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ അഞ്ച് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ എത്തിക്കുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളുടെ അഭാവത്തില്‍ മാത്രമെ യു.പി വിഭാഗം വിദ്യാര്‍ഥികളെ പരിഗണിക്കൂയെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments