Post Category
ഇഗ്രാന്റ്‌സ്: അപേക്ഷ പുതുക്കണം
ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 വര്‍ഷം വിദ്യാഭ്യാസാനുകൂല്യത്തിനുള്ള ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം ഒരു കോഴ്‌സിന്റെ ആദ്യവര്‍ഷ അപേക്ഷ സമര്‍പ്പിച്ച പോസ്റ്റ് മെട്രിക് സ്ഥാപനങ്ങള്‍ അപേക്ഷകള്‍ റിന്യൂവല്‍ ചെയ്യേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രക്ഷിതാക്കളുടെ മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം ഫിഷറീസ് ഓഫീസില്‍ ഹാജരാക്കണം. ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പോസ്റ്റ് മെട്രിക് സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ വഴി അയച്ച് പ്രിന്റ് എടുത്ത കോപ്പി ഫിഷറീസ് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0497 2731081
date
- Log in to post comments