ആലുങ്കല്‍കടവ് പാലം: അനുബന്ധ റോഡിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും
ആലുവ നിയോജക മണ്ഡലത്തിലെ ആലുങ്കല്‍ കടവ് പാലത്തിന്റെ അനുബന്ധ റോഡിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും. 2017ല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡ് നിര്‍മാണത്തിനു തടസങ്ങള്‍ നേരിട്ടതിനാല്‍ പാലം തുറന്നു നല്‍കാന്‍ സാധിച്ചിട്ടില്ല. റോഡിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സ്ഥലമേറ്റെടുക്കാന്‍ 156 ലക്ഷം രൂപയുടെ അനുമതിക്കായാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഏലൂര്‍ക്കര- ഉളിയന്നൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇതിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളും വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, മറ്റു അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സിഎസ്എംഎല്‍ സിഇഒ എസ്.ഷാനവാസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments