ഈസ്റ്റ് മാറാടി സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഈസ്റ്റ് മാറാടിയിലെ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച(ഫെബ്രുവരി 26) നിര്‍വഹിക്കും. വൈകീട്ട് 5.30ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം.
മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ കെ.കരുണാകരന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം കെട്ടിടത്തിലാണ് പുതിയ സപ്ലൈകോ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പുതിയ സപ്ലൈകോ പ്രവര്‍ത്തനം തുടങ്ങുന്നത്.
ഭക്ഷ്യപൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഭദ്രദീപം തെളിയിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി ആദ്യവില്പന നടത്തും.
- Log in to post comments