വാരപ്പെട്ടി സപ്ലൈകോ മാവേലി സ്റ്റോര്‍ ഇനി സപ്ലൈകോ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ്
വാരപ്പെട്ടി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ സപ്ലൈകോ മാവേലി സൂപ്പര്‍ മാര്‍ക്കറ്റായി വാരപ്പെട്ടി മുകളേല്‍ പ്ലാസ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് വാരപ്പെട്ടി സപ്ലൈകോ മാവേലി സ്റ്റോറിനെ, സപ്ലൈകോ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് ആക്കി ഉയര്‍ത്തിയിരിക്കുന്നത്.
ശനിയാഴ്ച(ഫെബ്രുവരി 26) വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ സപ്ലൈകോ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയ സഞ്ജീബ് പട്ജോഷി സ്വാഗതം ആശംസിക്കും.
പ്രാദേശിക തലത്തില്‍ നടക്കുന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ ഭദ്രദീപം തെളിയിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന് നായര്‍ ആദ്യവില്പന നിര്‍വഹിക്കുന്ന ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുക്കും.
എല്ലാവിധ നിത്യോപയോഗ സാധനങ്ങളും മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സപ്ലൈകോ മാവേലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ലക്ഷ്യം.
- Log in to post comments