എറണാകുളം അറിയിപ്പുകള്‍
ടെന്‍ഡറുകള്‍ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ വിവിധ കോടതികളിലെ സെര്‍വറുകള്‍, കംപ്യൂട്ടറുകള്‍, സ്‌കാനറുകള്‍, അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവയുടെ വാര്‍ഷിക അറ്റകുറ്റപ്പണി (എഎംസി) ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 9 വൈകിട്ട് നാലു വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഓഫീസുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ് www. ecourts.gov.in/kerala/ernakulam.
വാഹനം കണ്ടുകെട്ടും
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ പോലീസ് സ്‌റ്റേഷനിലെ ക്രൈം 1295/17 നമ്പര്‍ കേസിലുള്‍പ്പെട്ട KL 17 D 8695 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ഓട്ടോറിക്ഷ അബ്കാരി ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനകം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുമ്പാകെ ബോധിപ്പിക്കണം. ഇന്‍ഫോ പാര്‍ക്ക് റോഡ് പരിസരത്ത് ഓട്ടോറിക്ഷയില്‍ വാറ്റുചാരായം വില്‍പ്പന നടത്തിയതിന് 2017 ഡിസംബര്‍ രണ്ടിനാണ് വാഹനം പിടികൂടിയത് കെ.ബി. സതീശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. നോട്ടീസ് അയച്ചിട്ടും ആളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വാഹനം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിച്ചതെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
ഐ.എം. റ്റി പുന്നപ്രയില്‍എം.ബി.എ അഡ്മിഷന്‍
കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, .ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര യില്‍ 2018 - 2020 ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈംഎം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ എസ്.റ്റി സീറ്റുള്‍പ്പടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ അതോടൊപ്പം കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവരും, ജൂലൈയിലെ കെമാറ്റ് എഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടുക. വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9995092285.
പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം
കാക്കനാട്: ജില്ലയില്‍ പട്ടികജാതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ നിലവിലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ ഒഴിവുകളില്‍ നടപ്പ് അധ്യയനവര്‍ഷം പ്രവേശനം നേടുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ മേലൊപ്പോടുകൂടിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെങ്കില്‍ ആ ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രവും സഹിതം ജൂലൈ 16നകം ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരവും അപേക്ഷാ ഫോമും എറണാകുളം ഫോര്‍ഷോര്‍ റോഡിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും ജില്ലാ കോടതി സമുച്ചയത്തിന് സമീപം ഗവ. പ്രസ് റോഡിലുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍:04842422256
പ്ലസ് വണ്‍ ബയോമാത്‌സ് സീറ്റൊഴിവ്
കാക്കനാട്: പട്ടികജാതി വകുപ്പിനു കീഴില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ബയോമാത്സ് കോഴ്‌സില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ അഞ്ചു വീതം സീറ്റുകള്‍ ഒഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ പ്രസ്തുത വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, സി.സി, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ 0484 2624115, 2623673, 9497812092.
ഡിസിഎ കോഴ്‌സ്
കൊച്ചി: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 50 വയസില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി നടത്തുന്ന പുനരധിവാസ തൊഴില്‍ പരിശീലന പദ്ധതി പ്രകാരം ആറു മാസം ദൈര്‍ഘ്യമുള്ള ഡിസിഎ കോഴ്‌സ് നടത്തുന്നു. താത്പര്യമുള്ളവര്‍ ജില്ല സൈനിക ക്ഷേമ ഓഫീസുമായി 0484 2422239 എന് നമ്പറില്‍ ഉടന്‍ ബന്ധപ്പെടുക.
റേഷന്‍ പെര്‍മിറ്റ് പുതുക്കാന്‍ അവസരം
കാക്കനാട്: സാമൂഹിക നീതി, വിമന്‍ ആന്റ് ചില്‍ഡ്രന്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ റേഷന്‍ പെര്‍മിറ്റ് പുതുക്കാത്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അതത് സിറ്റി റേഷനിങ് / താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂലൈ 30നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ പെര്‍മിറ്റില്ലാത്ത മേല്‍ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ ജൂലൈ 20നകം അപേക്ഷിക്കണം. വിശദ വിവരം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0484 2422251.
- Log in to post comments