Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

    എറണാകുളത്തെ മാനസികാരോഗ്യ പരിപാടിയുടെ ഫീല്‍ഡ് ക്ലിനിക്കുകളിലേക്ക് സ്റ്റാഫ് നഴ്‌സായി സേവനം നല്‍കുന്നതിന്  യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ബോര്‍ഡില്‍ നിന്നോ ജിഎന്‍എം/ബി.എസ്.സി നഴ്‌സിംഗ്, കമ്പ്യൂട്ടര്‍ പരിഞ്ജാനം  ഉണ്ടായിരിക്കണം. സൈക്യാട്രി വിഭാഗത്തില്‍ പരിചയമുളളവര്‍ക്കും ഫീല്‍ഡ്  ക്ലിനിക്കുകളില്‍ പരിചയമുളളവര്‍ക്കും ജില്ലയില്‍ നിന്നുളളവര്‍ക്കും മുന്‍ഗണന. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ശമ്പളം 30995 രൂപ.  പ്രായപരിധി 40 വയസ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് രണ്ടിന് രാവിലെ ഒമ്പതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

date