മത്സ്യത്തൊഴിലാളി താത്പര്യങ്ങളും മത്സ്യസമ്പത്തും സംരക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരം
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങളും മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. മത്സ്യങ്ങളുടെ പ്രജനനകാലമായ മണ്‍സൂണ്‍കാലത്ത് ജൂലൈ 31 വരെ യന്ത്രവത്കൃത ബോട്ടുകളുടെ ബോട്ടം ട്രോളിംഗ് നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കൊല്ലത്തെ ബോട്ടുടമകളുടെ സംഘടന ഫയല്‍ ചെയ്ത കേസിലാണ് കോടതി ഇങ്ങനെ വിധി പറഞ്ഞത്.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മണ്‍സൂണ്‍കാല മത്സ്യബന്ധന നിയന്ത്രണങ്ങള്‍ പരമ്പരാഗത മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ബാധകമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത മേഖലയില്‍ ബോട്ടം ട്രോളിംഗ് പൊതുവേ ഇല്ലാത്തതിനാല്‍ നിലവിലുള്ള സ്ഥിതിയില്‍ യാതൊരു മാറ്റവും കോടതി വിധി മൂലം ഉണ്ടാകില്ലെന്നും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്സ്.2748/18
- Log in to post comments