Skip to main content

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍  റസിഡന്‍ഷ്യല്‍ സ്‌പോട്‌സ് സ്‌കൂള്‍ പ്രവേശനം

 

    പട്ടികജിതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് വെളളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോട്‌സ് സ്‌കൂളില്‍  2022-23 അധ്യയന വര്‍ഷം  അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുളളവര്‍ക്കു മാത്രം) നടത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16 വരെ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു.  നിലവില്‍  നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ് ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം നിശ്ചിത  സമയത്ത് എത്തിച്ചേരണം.

     അഞ്ചാം ക്ലാസിലേക്കുളള പ്രവേശനം  ഫിസിക്കല്‍ ടെസ്റ്റിന്റെ  അടിസ്ഥാനത്തിലും പതിനൊന്നാം ക്ലാസിലെ പ്രവേശനം ജില്ലാതല കായിക മത്സരങ്ങളിലേതെങ്കിലും പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2381601, 7012831236.

date