ജില്ലാ ആയുര്‍വേദ ആശുപത്രി വികസനം: 2.53 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എറണാകുളം: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയും എറണാകുളം ജില്ലാപഞ്ചായത്ത്. വിവിധ പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആശുപത്രിയില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മരുന്നുകള്‍ വാങ്ങുന്നതിനായി 1.39 കോടി ലക്ഷം രൂപ അനുവദിച്ചതായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം സ്ഥാപിക്കലും വൈദ്യുതീകരണവും, ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം വാട്ടര്‍ടാങ്ക് നിര്‍മാണം, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പരിശോധിച്ചു.
ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം യുടെയും ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം വാട്ടര്‍ടാങ്ക് നിര്‍മാണത്തിന് 45,500,00 രൂപയുടെയും ഇലക്ട്രിഫിക്കേഷന്‍ 19,500,00 രൂപയുടെയും പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 2.53 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനായുമാണ് തുക അനുവദിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി അലക്സ്, അനിമോള്‍ ബേബി, ഷാന്റി ഏബ്രഹാം എന്നിവരും നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി കാണാനെത്തി.
- Log in to post comments