ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം സമാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം സമാപിച്ചു. കഴിഞ്ഞ 18ന് ആരംഭിച്ച പ്രദര്‍ശനം കളക്ടറേറ്റില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും വ്യത്യസ്ത കാഴ്ചയാണ് സമ്മാനിച്ചത്.
നിയമസഭ പരിസ്ഥിതി സമിതി അധ്യക്ഷന്‍ ഇ.കെ വിജയന്‍, സമിതി അംഗങ്ങളായ പി.കെ ബഷീര്‍, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, കെ.ഡി പ്രസേനന്‍, സജീവ് ജോസഫ്, പി.വി ശ്രീനിജിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, എഡിഎം എസ്.ഷാജഹാന്‍ തുടങ്ങിയവര്‍ അവസാന ദിവസം ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം കണ്ടു.
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ ജില്ലയില്‍ നടന്ന വികസന പദ്ധതികളുടെ ദൃശ്യങ്ങളാണ് സിവില്‍ സ്റ്റേഷന്‍ ലോബിയില്‍ ഒരുക്കിയ പ്രദര്‍ശനത്തിലുണ്ടായിരുന്നത്. അടിസ്ഥാന വികസനം, ഡിജിറ്റല്‍ കേരളം, വിദ്യാഭ്യാസം, ടൂറിസം, കോവിഡ് പ്രതിരോധം, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ വികസന മുന്നേറ്റങ്ങളും കാഴ്ചക്ക് നിറം പകര്‍ന്നു.
- Log in to post comments