Skip to main content

പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസം ഉടൻ ലൈഫ് മിഷൻ വഴിയുള്ള വീടുകളുടെ നിർമാണം പുരോഗമിക്കുന്നു 

 

കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ വഴി കൊച്ചി മുണ്ടംവേലിയിലെ പി ആൻഡ് ടി കോളനിയിൽ 83 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. വീടുകളുടെ നിർമ്മാണ പുരോഗതി  ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ളയും  കെ. ജെ. മാക്സി എം. എൽ. എയും നേരിൽ സന്ദർശിച്ച് വിലയിരുത്തി.  

       ഭവനങ്ങളുടെ നിർമ്മാണം ദ്രുതഗതിയിൽ തീർക്കാൻ വേണ്ടുന്ന നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി. മെയ് മാസത്തോടുകൂടി നിർമാണം പൂർത്തീകരിച്ചു ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(TDLC)ക്കാണ് കരാർ ചുമതല. ജി.സി.ഡി.എ. സെക്രട്ടറി കെ. വി. അബ്ദുൽ മാലിക്, കൊച്ചി കോർപറേഷൻ  കൗൺസിലർ കലിസ്റ്റ പ്രകാശൻ,  എന്നിവർ ഒപ്പമുണ്ടായിരുന്നു. സംഘം മുണ്ടംവേലി ഫിഷ് പോണ്ട് സന്ദർശിക്കുകയും ചെയ്തു.

date