Skip to main content

വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ; അധിക ഫീസ് ഈടാക്കില്ല

വാഹനങ്ങള്‍ കാര്യക്ഷമതാ പരിശോധനയ്ക്ക് ഹാജരാക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ ഈടാക്കുന്ന പിഴയില്‍ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ആര്‍.1183(ഇ) ഉത്തരവ് പ്രകാരം 2016 ഡിസംബര്‍ 29 മുതല്‍ വരുത്തിയ വര്‍ധനവ് കേരള ഹൈക്കോടതി 2018 ജൂണ്‍ 13 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒഴിവാക്കിയിരിക്കുകയാണ്. ആയതിനാല്‍ കാര്യക്ഷമതാ പരിശോധനയ്ക്ക് വൈകി ഹാജരാക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കണമെന്നും അപ്രകാരം ഒരു അഭിപ്രായക്കുറിപ്പ് ബന്ധപ്പെട്ട് രേഖകളില്‍ ചേര്‍ത്തു നല്‍കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
 

date