നഗരത്തിലെ സ്‌കൂൾ പെൺകുട്ടികൾക്കിനി ആ ദിവസങ്ങൾ പേടിക്കേണ്ടതില്ല നഗരത്തിൽ സർക്കാരിന്റെ ഷീ പാഡ് പദ്ധതി പൂർത്തിയായി നഗരസഭയുടെ നേതൃത്വത്തിൽ ഷീപാഡും ഇൻസിനേറ്ററും സ്ഥാപിച്ചു
ആലപ്പുഴ: നഗരത്തിലെ പെൺകുട്ടികൾക്കിനി ആ ദിവസങ്ങളിൽ പേടിക്കാതെ സ്‌കൂളിൽ പോകാം. യൂണിഫോമിൽ കറ പുരളുമെന്നോർത്ത്് അനാവശ്യ ടെൻഷനും വേണ്ട. ചരിത്രത്തിലാദ്യമായി ആലപ്പുഴ നഗരത്തിലെ എട്ടാം ക്ലാസുമുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും നഗരസഭയുടെ നേതൃത്വത്തിൽ ഷീപാഡും നാപ്കിനുകൾ നശിപ്പിക്കുന്ന ഇൻസിനേറ്റും സ്ഥാപിച്ചു.ഇതോടെ ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാകുകയാണ് ആലപ്പുഴ നഗരസഭയുടെ കീഴിലെ വിദ്യാലയങ്ങൾ.
വിദ്യാലയങ്ങളിൽ നാപ്കിനുകൾ ഏതുസമയം വേണമെങ്കിലും ലഭിക്കും. ഉപയോഗിച്ച നാപ്കിനുകൾ ശാസ്ത്രീയമായി നശിപ്പിക്കാൻ കഴിയുന്നതിനാൽ പെൺകുട്ടികൾക്ക് സ്വസ്ഥമായി ക്ലാസിൽ പങ്കെടുക്കാനുമാകും.നഗരത്തിലെ എല്ലാ ഹൈസ്‌കൂൾ- ്ഹയർസെക്കൻഡറി വിദ്യാർഥിനികൾക്കും നനാപ്കിൻ എത്തി്ച്ചതോടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റിയുടെ ഏറെനാളത്തെ പ്രവർത്തനങ്ങളാണ് ഫലം കാണുന്നതെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ മനോജ് കുമാർ പറഞ്ഞു.നഗരത്തിലെ പത്ത് ഹൈസ്‌കൂളുകളിലും പന്ത്രണ്ട് ഹയർസെക്കൻഡറി സ്‌കൂളുകളിലുമാണ് നാപ്കിൻ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.പത്ത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.കേരളസംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് പദ്ധതി പ്രാവർത്തികമാക്കാനുള്ള ചുമതല.നിലവിൽ അധ്യാപികമാർ സ്‌കൂളിൽ വാങ്ങിവച്ചിരിക്കുന്ന നാപ്കിനുകൾ വിദ്യാർഥികൾക്ക് വിലയ്ക്ക് നൽകാറാണ് പതിവ്. ഇനിമുതൽ ഏതെങ്കിലും ഒരു അധ്യാപികയ്്ക്ക് ഇതിന്റെ സ്വതന്ത്ര ചുമതല നൽകും. വിദ്യാർഥികൾ ആവശ്യപ്പെടുമ്പോൾ അധ്യാപിക സൗജന്യമായി ഷീപാഡ് വിതരണം ചെയ്യും.
(പി.എൻ.എ. 1540/2018)
- Log in to post comments