Skip to main content

നെഹ്‌റുട്രോഫി :ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: 66-ാമത് നെഹ്‌റുട്രോഫി മത്സര വള്ളംകളിയോടനുബന്ധിച്ചുള്ള പന്തൽ, പവലിയൻ, ഗ്യാലറി, വുഡൻജെട്ടി, പ്ലാറ്റ്‌ഫോം, ടവർ മുതലായവയുടെ നിർമാണവും മറ്റനുബന്ധപ്രവൃത്തികളും ഉൾപ്പെടെ നാല് പ്രവൃത്തികളുടെ ക്വട്ടേഷൻ ജൂലൈ 10ന് ഉച്ചയ്ക്ക് 2.30 വരെ എക്‌സിക്യൂട്ടിവ് എൻജിനീയർ(എൻ.ടി.ബി.ആർ-2018 ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ), ഇറിഗേഷൻ ഡിവിഷൻ ആലപ്പുഴയുടെ കാര്യലയത്തിൽ സ്വീകരിക്കും. അന്നേദവിസം മൂന്നിന് ക്വട്ടേഷൻ തുറക്കും. 

 

(പി.എൻ.എ. 1541/2018)

 

പാറപ്പൊടി ലേലം

ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ കെ.എൽ 02-എസ്-2914 നമ്പർ ലോറിയിൽ സൂക്ഷിച്ചിട്ടുള്ള പാറപ്പൊടി ജൂലൈ 12ന്  രാവിലെ 11 മണിക്ക് മണ്ണഞ്ചേരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. 

(പി.എൻ.എ. 1542/2018)

date