Skip to main content

യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കും

 

യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം.ഇത്തരത്തില്‍ നാട്ടില്‍ തിരിച്ചെത്താൻ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് വിദേശ കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കും അവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനും സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നാലു മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. റൊമാനിയ , പോളണ്ട്, ഹംഗറി, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലേക്കെത്തിക്കാനാവശ്യമായ ശ്രമങ്ങള്‍ നടക്കുന്നത്. കീവിലെ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചും പോളണ്ട്, റൊമാനിയ, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിലെ എംബസികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈൻ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമാണ്. എല്ലാ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

date