Skip to main content

ഉച്ചഭക്ഷണ പദ്ധതി: ശില്പശാല ആറിന്

 

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് പ്രാദേശിക വിഭവങ്ങള്‍ സമാഹരിച്ച് കുട്ടികള്‍ക്ക്  പോഷകമൂല്യമുളള ഉച്ചഭക്ഷണം ഉറപ്പു വരുത്തുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് ജൂലൈ ആറിന് ശില്പശാല സംഘടിപ്പിക്കും. പ്രഥമാദ്ധ്യാപകര്‍ക്കും പിടിഎ പ്രസിഡന്റുമാര്‍ക്കുമായി ഇളങ്ങുളം കെ. വി.എല്‍.പി.എച്ച്.എസില്‍ നടക്കുന്ന ശില്പശാല രാവിലെ 10ന് ഡോ.എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി സുമംഗലാ ദേവി അദ്ധ്യക്ഷത വഹിക്കും. വാര്‍ഡ് അംഗം സുജാത ദേവി സംസാരിക്കും. കാഞ്ഞിരപ്പളളി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. കെ അപ്പുക്കുട്ടന്‍ മുഖ്യസന്ദേശം നല്‍കും. പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി. ദിനേശ് ക്ലാസെടുക്കും. പൊതുജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ടി. കെ രാജമ്മ, എം. റസീന, പി. കെ അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ സംബന്ധിക്കും. 

                                                      (കെ.ഐ.ഒ.പി.ആര്‍-1129/18)

date