Post Category
ഐ.എം.റ്റിയില്‍ എം.ബി.എ അഡ്മിഷന്‍
കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാര ത്തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍ (ഐ.എം.റ്റി) 2018 - 2020 ബാച്ചിലേയ്ക്കുള്ള ഫുള്‍ടൈം എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ എസ്.റ്റി സീറ്റുള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് യോഗ്യത ഉള്ളവര്‍ക്കും ജൂലൈയിലെ കെമാറ്റ് എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടുക. വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9995092285.
(കെ.ഐ.ഒ.പി.ആര്‍-1133/18)
date
- Log in to post comments