Skip to main content

കൃാഷ് അവാര്‍ഡ് വിതരണം

 

    കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്  ജില്ലാ ഓഫിസില്‍  അംഗത്വമുളളവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്  നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവരായിരിക്കണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുട്ടിയുടെ ഫോട്ടോ, സര്‍വകലാശാലകള്‍ നല്‍കുന്ന തത്തുല്യ സര്‍ട്ടിഫിക്കറ്റ്  എന്നിവ സഹിതം മാര്‍ച്ച് 31 നകം കലൂരിലുളള ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0484-2341677.

 

date