വികാസ്പീഡിയ ശില്പശാല സംഘടിച്ചു
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഇ ഭരണം എന്നീ മേഖലകളിലെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ വികാസ്പീഡിയയെ സംബന്ധിച്ച ശില്‍പ്പശാല ജില്ലാ ആസൂത്രണഭവന്‍ എ പി ജെ ഹാളില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ ഏറ്റവും ശക്തമാര്ന്നതും സൂക്ഷിച്ചില്ലെങ്കില്‍ ഏറ്റവും അപകടകരമായതും സോഷ്യല്‍ മീഡിയയാണ്. കപട വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാപൃതരായുള്ളവര് ഭവിഷത്തുക്കളെക്കുറിച്ച് ബോധവാന്മാരല്ലെന്നും മന്ത്രി പറഞ്ഞു. ഫോര്‍വേര്‍ഡ് ചെയ്യുന്നതും കുറ്റകരമാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാരിന്റെ പ്രവര്ത്തനങ്ങളെക്കുറുച്ചുള്ള വിവരം ജനങ്ങളിലെത്തിക്കുന്ന വികാസ്പീഡിയയുടെ പ്രവര്‍ത്തനം പ്രോത്സാഹനം അര്‍ഹിക്കുന്നതാണെന്ന് അദ്ധ്യക്ഷത വഹിച്ച എം.ഐ. ഷാനവാസ് എം.പി അറിയിച്ചു. കേരള സ്റ്റേറ്റ് ഐടി മിഷന് ഡയറക്ടര്‍ ശ്രീറാം സാംമ്പശിവ റാവു വികാസ്പീഡിയ പൈലറ്റ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മികച്ച പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട വി.സി.പ്രമോദ് കുമാര്‍, എം.എസ്. ജെസ്ബിന്‍. എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ അവാര്‍ഡ് വിതരണം ചെയ്തു. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന് വൈസ്ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ ഡിജിറ്റല്‍ വായനാ ക്യമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാസ്പീഡിയ പ്രോജക്റ്റ് ഡയറക്ടര്‍ എം. ജഗദീഷ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ഇ.കെ. സൈമണ്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസി. എഡിറ്റര്‍ എന്‍. സതീഷ് കുമാര്‍ ആശംസയര്‍പ്പിച്ചു. വികാസ്പീഡിയ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സി.വി.ഷിബു സ്വാഗതവും ഇഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജെറിന് സി. ബോബന് നന്ദിയും പറഞ്ഞു. വികാസ്പീഡിയ പരിചയപ്പെടുത്തല്‍, ജില്ലകളിലെ പ്രവര്‍ത്തന പുരോഗതി, ഭാവി പരിപാടികള്‍, പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ അപ്ലോഡ്ചെയ്യുന്നത് കമ്മ്യൂണിറ്റി പ്രസന്റേഷന് എന്നിവയും ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വികാസ്പീഡിയ വെബ് സൈറ്റ് www.vikaspedia.in.
- Log in to post comments