Skip to main content

കാര്‍ബണ്‍ തുലിതാ കൃഷി;  ലോഗോ ക്ഷണിച്ചു

 

    സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ കാര്‍ബണ്‍ തുലിതാ കൃഷി രീതി പ്രചാരത്തില്‍ കൊണ്ടുവരുന്നതിനുളള നടപടിക്ക് കൃഷി വകുപ്പ് ആരംഭം കുറിച്ചു. കാര്‍ഷിക മേഖലയില്‍ നിന്നുളള കാര്‍ബണ്‍ പുറംതളളല്‍ ക്രമേണ ഇല്ലാതാക്കുകയാണ് ലക്ഷ്യം.   ഇതിന്റെ പ്രചാരണാര്‍ത്ഥം ലോഗോ തയ്യാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തികളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. 

    തയ്യാറാക്കിയ ലോഗോ പി.എന്‍.ജി ഫോര്‍മാറ്റില്‍ മാര്‍ച്ച് 11ന് പകല്‍ 3നകം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ fiblogo@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2318186 എന്ന നമ്പരില്‍ ബന്ധപ്പെടാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. 

date