എറണാകുളം അറിയിപ്പുകള്‍
അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്
കൊച്ചി: വനിത ശിശുവികസന വകുപ്പ് പള്ളുരുത്തി ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന കുമ്പളങ്ങി, ചെല്ലാനം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവിലേക്കും താല്‍കാലിക നിയമനത്തിനും, കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ഹെല്‍പ്പര്‍മാരുടെ നിലവിലുള്ള അഞ്ച് ഒഴിവിലേക്കും, ചെല്ലാനം പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പര്‍മാരുടെ നിലവിലുള്ള രണ്ട് ഒഴിവിലേക്കും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവിലേക്കും താല്‍കാലിക നിയമനത്തിനും നിര്‍ദിഷ്ട യോഗ്യതയുള്ള 18 നും 46നും മദ്ധ്യേ പ്രായമുളള സ്ത്രീകളില്‍ നിന്നും നിര്‍ദിഷ്ട ഫോറത്തി ല്‍ അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷയുടെ മാതൃക പള്ളുരുത്തി ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, പളളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കുമ്പളങ്ങി, ചെല്ലാനം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരും എസ്.എസ്.എല്‍.സി പാസ്സായവരും ആയിരിക്കണം (എസ്.എസ്.എല്‍.സി തത്തുല്യം പരിഗണിക്കുന്നതല്ല). പ്രായം 2018 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. എഴുതാനും വായിക്കാനും അറിവുള്ള എസ്.എസ്.എല്‍.സി പാസ്സാകാത്തവരും ആയിരിക്കണം. അപേക്ഷകള്‍ ഈ മാസം 31 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി പള്ളുരുത്തി സബ് ട്രഷറിക്ക് സമീപം ബ്ലോക്ക് ഓഫീസ് ബില്‍ഡിംഗിലെ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം.
ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്:
അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
കൊച്ചി: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) കീഴിലുളള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) 2018-20 വര്‍ഷത്തെ എം.എസ്.സി ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com
ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത്-തെരുവ് നായ പ്രജനന
നിയന്ത്രണം-ശില്പശാല നടത്തി
കൊച്ചി: എറണാകുളം കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സുരക്ഷ 2018 എന്ന പേരില്‍ തെരുവ് നായ് പ്രജനന നിയന്ത്രണം ബ്ലോക്ക് തല ശില്പശാല ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .എം.ആര്‍.ആന്റണി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സേതുലക്ഷമ#ി എബിസി പദ്ധതിയെപ്പറ്റി ബോധവത്ക്കരണം നടത്തി. ബ്ലോക്ക് ഡലപ്പ്‌മെന്റ് ഓഫീസര്‍ ഇ.എസ് കുഞ്ഞുമോന്‍, ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, സെക്രട്ടറി, ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സുനോജ് എം.കെ, എബിസി യൂണിറ്റ് സംരംഭക പ്രിയ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
ഈ മാസം അഞ്ച് നേത്ര ചികിത്സാ ക്യാമ്പുകള്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം അഞ്ച് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജൂലൈ 17-ന് കാക്കനാട് റെഡ് ക്രോസ് ഹാള്‍, എസ്.എന്‍ പുരം എസ്.എന്‍.ഡി.പി ഹാള്‍, ഇടവനക്കാട് പി.എച്ച്.സി, പിഴല പി.എച്ച്.സി, 28-ന് പച്ചാളം ഷണ്‍മുഖപുരം ട്രേഡിംഗ് സെന്റര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍പ്പെട്ടവരും നിശ്ചിത യോഗ്യതയുളളവരുമായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 11-ന് രാവിലെ 11-ന് അഭിമുഖത്തിന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം ജൂലൈ 7 ന്
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 7 ന് ഒരു പ്രമുഖ ബിപിഒയിലെ വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. യോഗ്യത ബിരുദം, പ്രായം 18-35.
താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂലൈ 07-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842422452 / 2427494 നമ്പറില്‍ ബന്ധപ്പെടാം.
- Log in to post comments