Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി 

 

    മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളില്‍ നിന്നും ഏറ്റവും മികച്ച തൊഴിലാളിക്കുളള  ശ്രേഷ്ഠ പുരസ്‌കാരം  നല്‍കുന്നതിനുളള അപേക്ഷ ലേബര്‍ കമ്മീഷണറുടെ   വെബ്‌സൈറ്റായ www.lc.kerala.gov.in നല്‍കിയിട്ടുളള തൊഴിലാളി ശ്രേഷ്ഠ ലിങ്കില്‍ ക്ലിക്ക് ചെയ്ത്  പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. എന്‍ട്രിയില്‍ തൊഴിലാളികള്‍, തൊഴിലുടമയുടെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും വിവരങ്ങള്‍  (പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ) സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

 

date