Skip to main content

ഭാഗ്യക്കുറി ജീവനക്കാര്‍ക്കുളള ബോധവത്കരണ ക്ലാസ്

        കേരള പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍  നിയമ വിരുദ്ധമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങള്‍  ഒരേ രീതിയില്‍ വരത്തക്കവിധം ക്രമപ്പെടുത്തി വലിയ തോതില്‍ സെറ്റായി വില്‍പ്പന നടത്തുന്നതിനും നമ്പറുകള്‍ എഴുതി നല്‍കുന്ന നിയമ വിരുദ്ധ എഴുത്തു ലോട്ടറിക്കും എതിരെ ഏജന്റുമാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

        ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എ.നൗഷാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍  റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ തൊഴിലാളി  സംഘടനാ നേതാക്കള്‍ സംസാരിച്ചു. ജില്ലാ ക്ഷേമനിധി ഓഫീസര്‍ പി.ഡി.സെബി സ്വാഗതവും തിരൂര്‍ അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സഞ്ജീവ് കെ വിശ്വനാഥ് നന്ദിയും പറഞ്ഞു.

 

 

date