Post Category
ഡിജിറ്റൽ റീസർവ്വെ ജില്ലാതല ശിൽപ്പശാല 10 ന്; മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും
ഡിജിറ്റൽ റീസർവ്വെ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാതല ശിൽപ്പശാല സംഘടിപ്പിക്കുന്നു.
മാർച്ച് 10 വ്യാഴാഴ്ച രാവിലെ 10 മുതൽ ഓൺലൈനായി നടക്കുന്ന ശിൽപ്പശാല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരാണ് മുഖ്യാതിഥികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് സ്വാഗതം ആശംസിക്കും.
ശിൽപ്പശാലയിൽ സർവെ ആൻ്റ് ലാൻ്റ് റെക്കോർഡ്സ് വിഭാഗം ഡയറക്ടർ സീറാം സാംബശിവ റാവു വിഷയാവതരണം നടത്തും. ജില്ലാ കലക്ടർ ജാഫർ മാലിക് കൃതജ്ഞത അർപ്പിക്കും. ജില്ലയിൽ നിന്നുള്ള വിവിധ എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരും ശിൽപ്പശാലയിൽ പങ്കെടുക്കും.
date
- Log in to post comments