Skip to main content

ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ   ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്യാമ്പ് 

 

    പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 35 ശതമാനം വരെ സബ്സിഡിയോടുകൂടി  വായ്പ നല്‍കുന്ന പി.എം.ഇ.ജി.പി (PMEGP) പദ്ധതിയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്യാമ്പ് മാര്‍ച്ച് 15- ന് കാക്കനാട് കേരള ബാങ്കിന്റെ ഹാളില്‍ രാവിലെ 10 മുതല്‍ 12.30 വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

     വിശദ വിവരങ്ങള്‍ക്ക് 9947082277, 0484  4869083 എന്നീ ഫോണ്‍ നമ്പറുകളിലോ  poekm@kkvib.org എന്ന ഇമെയില്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താം. മറ്റ് വിവരങ്ങള്‍ക്ക് കലൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

date