Skip to main content

വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ താല്‍ക്കാലിക ഒഴിവ്

 

    വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (കരാര്‍ നിയമനം)ഒരു ഒഴിവ്. യോഗ്യത    സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദം. അഭികാമ്യം    ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.  പ്രായപരിധി 23-60 വയസ്. ശമ്പളം 50,000 രൂപ (കണ്‍സോളിഡേറ്റ് പേ) അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 11ന് വൈകീട്ട് അഞ്ചിന് മുമ്പായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 

    അഭിമുഖത്തിന് നിശ്ചയിച്ച തീയതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. വിലാസം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍,എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, എക്‌സൈസ് സോണല്‍ കോംപ്‌ളെക്‌സ്, കച്ചേരിപ്പടി, എറണാകുളം-682 018

date