Post Category
പരസ്യവാചകം ക്ഷണിച്ചു
കൈത്തറി വസ്ത്രങ്ങളുടെ ഗുണമേന്മയും മാഹാത്മ്യവും വിളിച്ചോതുന്നതും പൊതുജനശ്രദ്ധ ക്ഷണിക്കുന്നതുമായ പരസ്യവാചകം ക്ഷണിച്ചു. ലളിതവും പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്നതുമായ ഏറ്റവും നല്ല പരസ്യ വാചകം നല്‍കുന്ന (കൈത്തറി വസ്ത്ര ഡയറക്ടര്‍ ഉള്‍പ്പെട്ട കമ്മറ്റി തെരഞ്ഞെടുക്കുന്ന) വ്യക്തിക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ഒരു വ്യക്തി ഒരു പരസ്യവാചകം മാത്രമേ അയക്കാവു. ജൂലൈ 15ന് മുമ്പ് കൈത്തറി വസ്ത്ര ഡയറക്ടര്‍, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, വികാസ് ഭവന്‍ -നാലാം നില, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ലഭിക്കണം. പരസ്യവാചകത്തോടൊപ്പം നല്‍കുന്ന ആളിന്റെ പേരും അഡ്രസ്സും മൊബൈല്‍ നമ്പരും രേഖപ്പെടുത്തണം.
പി.എന്‍.എക്സ്.2781/18
date
- Log in to post comments