Skip to main content

കന്നുകുട്ടികളെ ക്ഷീര വികസന വകുപ്പ് ദത്തെടുക്കുന്നു     

കന്നുകുട്ടി ജനിച്ച് ആദ്യത്തെ മൂന്ന് മാസം നല്‍കുന്ന ധനസഹായത്തിന് ക്ഷീര വികസന വകുപ്പ്  അപേക്ഷ ക്ഷണിച്ചു. കന്നുകുട്ടികള്‍ക്ക് ആദ്യ മൂന്നുമാസം പോഷക മൂല്യമുളള തീറ്റ ലഭിക്കാത്തതുമൂലമാണ് ഉദ്ദേശിച്ച രീതിയിലുള്ള പാല്‍ ഉല്‍പാദനം പശുക്കളില്‍ ലഭിക്കാതിരിക്കുന്നത് എന്നതിനാലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് മാസത്തിനു മുകളില്‍ ഗര്‍ഭാവസ്ഥയിലുള്ള പശുക്കളുടെ ഉടമകളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് കന്നുകുട്ടികള്‍ ജനിക്കുന്ന ദിവസം മുതല്‍ 90 ദിവസം വരെ കാഫ് സ്റ്റാര്‍ട്ടര്‍, വിവിധ വിറ്റാമിനുകള്‍, മിനറല്‍സ്, ചികില്‍സാ ചെലവ്, അത്യാവശ്യ പാത്രങ്ങള്‍ മുതലായവ നല്‍കുന്നതിനാണ് ക്ഷീര വികസന വകുപ്പ് പദ്ധതി. ഒരു കന്നുകുട്ടിക്ക് 9875 രൂപയുടെ ധനസഹായം നല്‍കും. 
    2017-18 സാമ്പത്തിക വര്‍ഷം കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ എങ്കിലും ക്ഷീര സഹകരണ സംഘത്തില്‍ അളന്നിട്ടുളള കര്‍ഷകര്‍ക്കാണ് അപേക്ഷിക്കുന്നതിന് അര്‍ഹത. ഒരു കര്‍ഷകന് രണ്ട് കന്നുകുട്ടികളെ വരെ ധനസഹായത്തിന് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളള കര്‍ഷകര്‍ അപേക്ഷ സമീപത്തുള്ള ക്ഷീര സംഘത്തില്‍ നല്‍കിയാല്‍ മതിയാവും. അപേക്ഷകള്‍ ജൂലൈ 15ന്  മുമ്പ് ക്ഷീര വികസന ഓഫീസുകളില്‍ ലഭിക്കേണ്ടതിനാല്‍ കര്‍ഷകര്‍ അപേക്ഷ ജൂലൈ പത്തിന് മുമ്പായി അതാത് ക്ഷീര സംഘങ്ങളില്‍ നല്‍കേണ്ടതാണ്.

date