തില്ലങ്കേരി ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ആറിന്
സംസ്ഥാന ക്ഷീരവികസന വകുപ്പ് 2018-19 വര്‍ഷം തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ക്ഷീരഗ്രാമത്തിന്റെയും 2017-18 വര്‍ഷം തില്ലങ്കേരി ക്ഷീരസംഘത്തില്‍ പണികഴിപ്പിച്ച ഹൈജീനിക് മില്‍ക് കളക്ഷന്‍ റൂമിന്റെയും ഉദ്ഘാടനം ജൂലൈ ആറിന് രാവിലെ 10.30ന് തില്ലങ്കേരി താജ്മഹല്‍ ഓഡിറ്റോറിയത്തില്‍ വനം-ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. 2018 ഡിസംബര്‍ മാസത്തോടെ കേരളത്തെ പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരളാ സര്‍ക്കാര്‍ നടപ്പിലാക്കുന്നതാണ് ക്ഷീരഗ്രാമം പദ്ധതി. തില്ലങ്കേരി ഗ്രാമത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം ക്ഷീരമേഖലയിലൂടെ സാധ്യമാക്കുക എന്നതാണ് ക്ഷീരഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും.
തളിപ്പറമ്പ് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ജൂലൈ ഏഴിന്
ക്ഷീരവികസന വകുപ്പിന്റെയും തളിപ്പറമ്പ് ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തിലുള്ള തളിപ്പറമ്പ് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ജൂലൈ ഏഴിന് രാവിലെ പത്തിന് ക്ഷീരവികസന, മൃഗസംരക്ഷണ, വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിക്കും.
- Log in to post comments