തൊഴില്‍ പരിശീലനം നല്‍കും
തളിപ്പറമ്പ നഗരസഭയിലെ ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ജോലി ലഭ്യമാക്കുന്ന പരിപാടിയുടെ 2018-19 വര്‍ഷത്തേക്കുള്ള പുതിയ കോഴ്സുകളില്‍ 18 നും 35 നും ഇടയിലുള്ളവര്‍ക്ക് അവസരം. നഗരസഭ, കുടുംബശ്രീ, എന്‍.യു.എല്‍.എം. എന്നിവ സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ കീഴിലുള്ള കോഴ്‌സുകള്‍ സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിലായാണ് നടക്കുന്നത്.
ആയുര്‍വേദ സ്പാ തെറാപ്പി, അക്കൗണ്ടിംഗ്, ടിക്കറ്റിങ് കണ്‍സല്‍ട്ടന്റ്, എ.സി. ടെക്നിഷ്യന്‍, സി.എന്‍.സി. ഓപ്പറേറ്റര്‍, ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലിംഗ്, കാര്‍ സര്‍വീസിങ്, ടൂ വീലര്‍ സര്‍വീസിങ്, ഷീറ്റ് മെറ്റല്‍ വര്‍ക്, ആര്‍ക്ക് ഗ്യാസ് വെല്‍ഡര്‍, മള്‍ട്ടി ക്യൂയിസിന്‍ കുക്ക്, സര്‍വേയര്‍, അസിസ്റ്റന്റ് ഫിസിയോതെറാപിസ്‌ററ്, നഴ്‌സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകള്‍. ഫീസ്, താമസം ഭക്ഷണമുള്‍പ്പടെയുള്ള ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭിക്കും.
താല്പര്യമുള്ളവര്‍ക്ക് ജൂലൈ 6 ന് രാവിലെ 10.30 നു തളിപ്പറമ്പ നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. വിജയകരമായി കോഴ്‌സ്പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ലഭിക്കും. വിവരങ്ങള്‍ക്ക്: 9946913111, 9961038372.
- Log in to post comments