Skip to main content

ലാപ് ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു

 

കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും 2021-22 അധ്യയന വർഷത്തെ ലാപ്ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, എംബിഎ, എംസിഎ, ബിടെക്, എംടെക്, എംഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്‍റ് എ.എച്ച്, ബി.എസ്.സി എം.എൽ.ടി, ബിഫാം, ബി.എസ്.സി നഴ്സിംഗ് എന്നീ കോഴ്സുകളിൽ 2021-22 വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നുമാണ്  ലാപ്ടോപ്പിനുളള അപേക്ഷ സ്വീകരിക്കുന്നത്. ഈ കോഴ്സുകൾക്ക് കേന്ദ്ര-സംസ്ഥാന  എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/സർക്കാർ അംഗീകൃത  കോളേജുകളിൽ പ്രവേശനം  ലഭിച്ചവർക്ക്  മാത്രമേ അർഹതയുളളൂ. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട് മെന്‍റ് കത്ത്, സ്കോർ ഷീറ്റ്/അലോട്ട് മെന്‍റ്  ഓഡറിന്‍റെ പകർപ്പ് ഹാജരാക്കണം. 2021-22 ൽ ഒന്നാം വർഷം പ്രവേശനം ലഭിച്ചതായുളള സ്ഥാപനത്തിന്‍റെ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15. അപേക്ഷ ഫോറം  ജില്ലാ വെൽഫെയർ ഫണ്ട് യൂണിയനുകളിൽ നിന്നും ലഭിക്കും.

date