Skip to main content

പഠിക്കാം പരീക്ഷയെഴുതാം പേടിയില്ലാതെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്  ജില്ലാ പഞ്ചായത്ത് എറണാകുളം എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന  ആയുഷ്മാന്‍ ഭവ സ്പെഷ്യൽ ക്ലിനിക്കിന്‍റെ  നേതൃത്വത്തിൽ പൊതു പരീക്ഷയെ ആഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കായി മാനസിക സമ്മർദ്ദ ലഘൂകരണ പരിശീലന പരിപാടി പഠിക്കാം പരീക്ഷ എഴുതാം പേടിയില്ലാതെയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. പേഴക്കാപ്പിളളി ജി.എച്ച്.എസ് സ്കൂളിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാന്‍ എം.ജെ. ജോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി  ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ഡി.എം.ഒ പ്രതിനിധി ഡോ.സൂസന്‍ മത്തായി ആലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ ഹൈസ്കൂൾ ഹയർ സെക്കന്‍ഡറി  സ്കൂളുകളിൽ പരിശീലന ക്ലാസുകൾ നടത്തും. താല്പര്യമുളള  സ്കൂൾ അധികൃതർ 0484-2402016, 0484-2401016 നമ്പരുകളിൽ ബന്ധപ്പെടാം.

date