ലേബര്‍ ക്യാമ്പുകള്‍ അടച്ചു പൂട്ടണം.
ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന വീടുകളും ക്വാട്ടേഴ്‌സുകളും അടച്ചു പൂട്ടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇത്തരം ക്യാമ്പുകള്‍ മുനിസിപ്പാലിറ്റിയുടെ നേത്യത്വത്തില്‍ പരിശോധിച്ചു മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. രണ്ടൊ മൂന്നോ ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ളിടത്ത് 10 ല്‍ കൂടുതല്‍ ആളുകള്‍ താസിക്കുന്നുവെന്നാണ് പരാതി. സംസ്ഥാനം നിര്‍മ്മാര്‍ജ്ജനം ചെയ്ത പല രോഗങ്ങളും ഇത്തരക്കാരുടെ വാസസ്ഥലത്തില്‍ നിന്ന് പടരുന്നതായും ആരോഗ്യ വകുപ്പ് സംശയിക്കുന്നു.ഇത്തരം ക്യാമ്പുകളില്‍ ഇടക്കിടെ പരിശോധന വേണം. കുടിവെള്ള ടാങ്കുകള്‍,മാലിന്യം നിക്ഷേപ സൗകര്യങ്ങള്‍,എന്നിവ പരിശോധിക്കണം. ക്‌ളോറിനേഷന്‍ നടത്തണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടന്നതിന് നടപടി സ്വീകരിക്കണം.
മുനിസിപ്പാലിറ്റിയിലെ ആരോഗ്യ ജീവനക്കാര്‍ എല്ലാ ദിവസവും നിര്‍ബന്ധമായും ഓഫിസുകളില്‍ യൂണിഫോം ധരിച്ച് എത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത് മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഉറപ്പാക്കണം. മുനിസിപ്പാലിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജൂലായ് 23 ന് കലക്‌ട്രേറ്റില്‍ വീണ്ടും യോഗം ചേരും.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അസി.കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന, എന്‍.എച്ച.എം. മാനേജര്‍ ഡോ. എ.ഷിബുലാല്‍, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.രാജു, മുനിസിപ്പല്‍ അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.
- Log in to post comments