Skip to main content

മറ്റൂര്‍ വില്ലേജ് ഓഫീസില്‍  മരം ലേലം 11ന്

 

    ആലുവ താലൂക്ക് മറ്റൂര്‍ വില്ലേജ് ഓഫീസ് പുനര്‍ നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നു. അക്കേഷ്യ, മഞ്ഞവാക, ബദാം എന്നീ മരങ്ങളാണ് മുറിച്ച് മാറ്റുന്നതിനായി പരസ്യ ലേലം ചെയ്യുന്നത്. മറ്റൂര്‍ വില്ലേജ് ഓഫീസില്‍ മാര്‍ച്ച് 11ന് രാവിലെ 11നാണ്  ലേലം.

     പങ്കെടുക്കാന്‍ താത്പര്യമള്ളവര്‍ ലേലത്തിന് മുന്‍പായി 2,500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. ലേല വസ്തുക്കള്‍ പകല്‍ 10 മുതല്‍ 5 വരെ മറ്റൂര്‍ വില്ലേജ് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാം. 
 
     ഏതെങ്കിലും കാരണവശാല്‍ അന്നേ ദിവസം ലേലം നടക്കാതിരുന്നാല്‍ മാര്‍ച്ച് 14നും പ്രസ്തുത തീയതിയില്‍ ലേലം നടക്കാതിരുന്നാല്‍ മാര്‍ച്ച് 15നും ഇതേ സമയത്ത് ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ താലൂക്ക് ഓഫീസിലോ മറ്റൂര്‍ വില്ലേജ് ഓഫീസിലോ ബന്ധപ്പെടുക.

date