Skip to main content

ടിങ്കറിങ് ലാബിലേക്ക് മെറ്റീരിയല്‍  വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

   കടയിരുപ്പ്  ഗവ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എസ് എസ് കെ പദ്ധതിയില്‍ അനുവദിച്ച ടിങ്കറിങ് ലാബിലേക്ക് മെറ്റീരിയല്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. മെറ്റീരിയലുകളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്. ടെന്‍ഡറുകള്‍ മാര്‍ച്ച് 15ന്  വൈകിട്ട് അഞ്ച് വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0484 2766234
 

date