Skip to main content

ഇലക്ട്രിക്ക് തൂണുകളില്‍ നിന്ന് കൊടികളും തോരണങ്ങളും നീക്കം ചെയ്യണം

കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ വൈദ്യുതി തൂണുകളിലും വൈദ്യുതി ലൈനുകള്‍ക്കും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും സമീപത്തും സ്ഥാപിച്ച ബാനറുകളും കൊടികളും തോരണങ്ങളും നീക്കം ചെയ്യാന്‍ എ.ഡി.എം വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉണ്ടായ ആറ് വൈദ്യുതി അപകടങ്ങളിലായി ഏഴ് പേര്‍ മരണപ്പെട്ടു.  രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊടി തോരണങ്ങളും ബാനറുകളും ബോര്‍ഡുകളും മറ്റും സ്വന്തം ഉത്തരവാദിത്വത്തില്‍ അഴിച്ചുമാറ്റണം.  അല്ലാത്ത പക്ഷം കേരള ഇലക്ട്രി സിറ്റി ആക്റ്റ് സെക്ഷന്‍ 139 അനുസരിച്ച് 10,000 രൂപവരെ പിഴ ചുമത്തും. ഉത്സവ ഘോഷയാത്രകളിലും മറ്റും വലിയ കോലങ്ങള്‍, കട്ടൗട്ടുകള്‍ എന്നിവ എഴുന്നള്ളിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വൈദ്യുതി സെക്ഷന്‍ ഓഫീസുകളില്‍ രേഖാമൂലം വിവരം നല്‍കണം.  തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് ഷെരീഫ്. ഇ, മഞ്ചേരി സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രദീപ്. പി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റ് എഞ്ചിനീയര്‍മാരായ പ്രദീപ്കുമാര്‍, നവീന്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date