Skip to main content

സ്‌പെക്ട്രം തൊഴില്‍മേള നിയമന ഉത്തരവ് വിതരണവും സിഎന്‍സി ട്രെയിനിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച 

 

    ഐ.ടി.ഐ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് നടത്തിയ സ്‌പെക്ട്രം തൊഴില്‍ മേളയുടെ നിയമന ഉത്തരവ് വിതരണവും സിഎന്‍സി ട്രെയിനിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച(മാര്‍ച്ച് 12) നടക്കും. കളമശേരി ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ പകല്‍ 11ന് നടക്കുന്ന പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ അധ്യക്ഷതവഹിക്കും.

date