Post Category
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ താല്‍ക്കാലികമായി വരുന്ന മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പ്രായപരിധി 60 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം.
date
- Log in to post comments