Skip to main content

ടിങ്കറിംഗ് ലാബിലേക്ക് ടെണ്ടർ ക്ഷണിച്ചു

 

കാക്കനാട് : കടയിരുപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് എസ് .എസ് .കെ പദ്ധതിയിൽ അനുവദിച്ച ടിങ്കറിംഗ് ലാബിലേക്ക് മെറ്റീരിയൽ വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജൻസികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. മെറ്റീരിയലുകളുടെ വിശദമായ പട്ടിക സ്കൂളിന്റെ നോട്ടീസ് ബോർഡിൽ ലഭ്യമാണ്. ടെൻഡറുകൾ മാർച്ച് 15 ന് വൈകിട്ട് അഞ്ചു വരെ സ്കൂൾ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 - 2766234

date