Skip to main content

കൊണോത്തുപുഴ പുനരുജ്ജീവനം: 26 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

 

ഒഴുക്ക് നിലച്ച കോണോത്തുപുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പുത്തൻകാവ് മുതൽ വെട്ടുവേലിക്കടവ് വരെയുള്ള 17 കിലോമീറ്റർ ദൂരത്തായിരിക്കും നവീകരണ പ്രവർത്തനങ്ങൾ നടക്കുക. 26 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

പുഴയിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി നിരവധിയായ പ്രവർത്തനങ്ങൾ നടപ്പാക്കും. നവീകരണത്തിന്റെ ഭാഗമായി മാലിന്യം നീക്കം ചെയ്ത് പുഴയുടെ ആഴം വർധിപ്പിക്കും. സംരക്ഷണ ഭിത്തിയും ബണ്ടുകളും നിർമ്മിക്കും. കടവുകൾ ഒരുക്കുകയും സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യും. ഇതിന് പുറമെ നെടുങ്ങപ്പുഴ പാലവും കണിയാവള്ളി വി. സി. ബി കം ബ്രിഡ്ജും പുനർനിർമ്മിക്കും.

രണ്ട് ഘട്ടമായി ആയിരിക്കും കൊണോത്തുപുഴയുടെ നവീകരണം നടപ്പാക്കുന്നത്. ആദ്യ ഘട്ടം ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. മാലിന്യ നീക്കവും പുഴയുടെ ആഴം വർധിപ്പിക്കലും ആയിരിക്കും ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കൃഷി വകുപ്പുമായി സഹകരിച്ചു കൊണ്ട് പുഴയോരത്തെ കാർഷിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടു കൂടി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നടപ്പാക്കും.

date