Skip to main content

ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ ക്യാമ്പ്

 

 ജില്ലയിലെ ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും എറണാകുളം വെൽഫെയർ സർവീസും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ട്രാൻസ് ജെൻഡർ വ്യക്തികളുടെ ശരീരിക മാനസീക ആരോഗ്യത്തിനും തുടർ പദ്ധതികളും രൂപീകരിക്കുന്നതിനുമായാണ് ക്യാമ്പ് നടത്തുന്നത്.

ഇന്ന് (12.03.2022 ) റിന്യൂവൽ സെന്ററിൽ രാവിലെ 10 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജാഫർ മാലിക് , സബ് ജഡ്ജും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ പി.എം.സുരേഷ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ . വി.ജയശ്രീ , ജില്ല സാമൂഹ്യ നീതി ഓഫീസർ വി. എ. ഷംനാദ് , എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ , എൻ.എച്ച്.എം.  ജില്ലാ കോർഡിനേറ്റർ ഡോ. അഖിൽ , വെൽഫെയർ സർവ്വീസസ് എറണാകുളം ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ തുടങ്ങിയവർ പങ്കെടുക്കും.

date