Skip to main content

പുതുവൈപ്പ് ജി. എൽ. പി. എസ് നവീകരണത്തോനൊരുങ്ങുന്നു

 

തീരദേശ മേഖലയിലെ പ്രാഥമിക വിഭ്യാഭ്യാസ കേന്ദ്രമായ പുതുവൈപ്പ് ജി. എൽ. പി. സ്കൂൾ നവീകരണത്തിനൊരുങ്ങുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എൽ. എൻ. ജി യുടെ രണ്ട് കോടി രൂപ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ചായിരിക്കും സ്കൂൾ വികസനം നടപ്പാക്കുന്നത്.

112 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ഇവർക്കായി 10 ക്ലാസ്സ്‌മുറികൾ, ഓഫീസ് കെട്ടിടം, ലാബ് സൗകര്യം,ഗ്രൗണ്ട് എന്നിവ ഒരുക്കും. നിലവിൽ സ്കൂൾ പരിസരത്ത് ഉണ്ടാവുന്ന ഒരുവെള്ള ഭീഷണിക്ക് പരിഹാരം കാണുന്നതിനായി ഉയർന്ന നിരപ്പിൽ ആയിരിക്കും നിർമാണം നടത്തുക. സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഗ്രൗണ്ടും ഉയർന്ന നിരപ്പിൽ ആയിരിക്കും നിർമ്മിക്കുന്നത്. നിർമിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല.

date