Skip to main content

സ്പോർട്സ് കിറ്റ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐ. സി. ഡി. എസ് പ്രൊജക്ടിലെ 127 അങ്കണവാടികളിൽ 1000 രൂപയുടെ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികൾ, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ 29 അങ്കണവാടികൾ, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 49 അങ്കണവാടികൾ എന്നിവക്കാണ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച്‌ 15 ന് ഉച്ചക്ക് ഒരു മണി. കൂടുതൽ വിവരങ്ങൾക്ക് കളമശ്ശേരി നജാത്ത് നഗറിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ നേരിട്ടോ 0484 2558060 എന്ന് നമ്പറിലോ ബന്ധപ്പെടണം. ഇ -മെയിൽ : cdpoedappallyaddl@gmail.com

date