Skip to main content
സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ  കെ-സ്‌കില്‍  ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറിലധികം നൈപുണ്യ കോഴ്‌സുകളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ആനുവല്‍ ട്രെയിനിങ്ങ് കലണ്ടറിന്റെ പ്രകാശനം  ജില്ലാ കളക്ടര്‍ ജഫാര്‍ മാലിക് നിര്‍വഹിക്കുന്നു.

സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടി  കെ-സ്‌കില്‍  ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

 

    അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ  കെ-സ്‌കില്‍  ജില്ലാ കളക്ടര്‍ ജഫാര്‍ മാലിക് ഉദ്ഘാടനം ചെയ്തു. നൂറിലധികം നൈപുണ്യ കോഴ്‌സുകളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ആനുവല്‍ ട്രെയിനിങ്ങ് കലണ്ടറിന്റെ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. 

    ഒരു സമഗ്ര നൈപുണ്യ വികസന പരിപ്രേക്ഷ്യത്തില്‍ നടപ്പിലാക്കുന്ന കെ-സ്‌കില്‍ ക്യാംപെയ്ന്‍ കേരളത്തിന്റെ നൈപുണ്യ വികസനത്തിന് മുതല്‍ക്കൂട്ടാകും. പതിനഞ്ചിലധികം തൊഴില്‍ മേഖലകളും നൂറിലധികം സ്‌കില്‍ കോഴ്സുകളുമാണ് കെ-സ്‌കില്ലിന്റെ ഭാഗമായി അസാപ് വഴി നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്കിങ്ങ് പ്രൊഫഷനലുകള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ം ക്‌ളാസുകള്‍ ലഭ്യമായിരിക്കും. ഇന്‍ഡസ്ട്രി കേന്ദ്രീകൃതമായി ഡിസൈന്‍ ചെയ്തിരിക്കുന്ന അസാപ് കോഴ്സുകള്‍ തൊഴില്‍ മാര്‍ക്കറ്റിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വാതില്‍ തുറക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്ലെയ്‌സ്‌മെന്റ് സഹായവും അസാപ് നല്‍കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്കും കോഴ്സുകളെ കുറിച്ച് അറിയുവാനും അസാപ് കേരളയുടെ വെബ്‌സൈറ്റ്  https://asapkerala.gov.in/ സന്ദര്‍ശിക്കുക.

date