Skip to main content

ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ കണക്ക് ശേഖരിക്കുന്നു.

സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ വിവരശേഖരണം നടത്തുന്നു. സംസ്ഥാനത്തിന്റെ വരുമാനം നിര്‍ണ്ണയിക്കുന്നതില്‍ സര്‍വീസ് മേലയിലെ മൂല്യവര്‍ധന നിര്‍ണയിക്കുന്നതിനുള്ള സൂചകം കണ്ടെത്തുന്നതിന്റെ ഭാഗമായാണ്  സര്‍വെ.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, ഒ.പി./ഐ.പി. വിഭാഗത്തിലെ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍ എന്നിവ സര്‍വേയിലൂടെ കണ്ടെത്തും.
 രണ്ട് മാസത്തിനകം സര്‍വ്വെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെറീഫ് കൂരി അറിയിച്ചു.
 സര്‍വേയുടെ ഭാഗമായി വകുപ്പ് ജീവനക്കാര്‍ക്ക് നവംബര്‍ 13 ന് രാവിലെ 10 ന്  ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ പരിശീലനം നല്‍കും. ജില്ലാകലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും.

 

date