Post Category
കെ ജീവന്‍ബാബു ഇടുക്കി കലക്ടര്‍
ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവന്‍ബാബുവിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. തൊടുപുഴ സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലാകളക്ടറാണ്. ഇടുക്കി സ്വദേശിയായ ഒരാള്‍ ജില്ലയില്‍ കലക്ടറാകുന്നത് ആദ്യമാണ്. 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമബംഗാളില്‍ ഐ പി എസ് ഓഫീസറായും ജീവന്‍ബാബു സേവനമനുഷ്ഠിച്ചിരുന്നു. 2011 ഐ എ എസ് ബാച്ചിലുള്‍പ്പെട്ട കെ ജീവന്‍ബാബു തൃശ്ശൂരില്‍ അസി.കളക്ടര്‍, കാഞ്ഞങ്ങാട് സബ്കളക്ടര്‍, എക്‌സൈസ് അസി. കമ്മീഷണര്‍, സര്‍വ്വെ ഡയറക്ടര്‍, ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
date
- Log in to post comments