Skip to main content

തൊഴിലാളികള്‍ക്ക് ക്ഷേമനിധി  ബോര്‍ഡിന്റെ ഭവന പദ്ധതി

 

    കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി ഒരു വീട് എന്ന നിലയില്‍ ഭവന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും. എറണാകുളം, തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്  ജില്ലകളിലെ  ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. 

    തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായി 75,87,706 രൂപ ക്ഷേമനിധി ബോര്‍ഡ് അനുവദിച്ചു. ചികിത്സാ സഹായം, വിദ്യാഭ്യാസ അവാര്‍ഡുകള്‍, മെഡിക്കല്‍ എഞ്ചിനീയറിംഗ് പരിശീലന സഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുളളവര്‍ക്കുളള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ക്കായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവനം നിര്‍മ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ബോര്‍ഡ് നല്‍കും. ആദ്യഘട്ടം എന്ന നിലയിലാണ് ബോര്‍ഡ് ഭവന പദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. 

    അടുത്തഘട്ടത്തില്‍ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ചെയര്‍മാന്‍ ജയന്‍ ബാബു അറിയിച്ചു.

date