Skip to main content

സ്‌കോള്‍ കേരള

 

    പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സിന്റെ ആറാം ബാച്ച് പൊതുപരീക്ഷ മേയ് 16 മുതല്‍ ആരംഭിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ  മാര്‍ച്ച് 18 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 23 വരെയും വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ  വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത  പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ് ലൈനായോ അടയ്ക്കാം. ഡി.സി.എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷ വിവിധ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷയ്ക്ക് അപേക്ഷിക്കാം. 

    ഡി.സി.എ ഏഴാം ബാച്ച് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍  വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.scolkerala.org വെബ് സൈറ്റിലും 0484-2377537 നമ്പരിലും ലഭ്യമാണ്.

date