Skip to main content

ഷാപ്പ് ലേലം

 

    ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, രണ്ട്, ഞാറയ്ക്കല്‍ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ രണ്ട്, മൂന്ന്, എറണാകുളം റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ നാല്, എട്ട് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കളള് ഷാപ്പുകള്‍ മാര്‍ച്ച് 24-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റ് സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ പുനര്‍വില്പന നടത്തും.

    വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍  ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 9.30 ന് കാക്കനാട് കളക്ടറേറ്റ് സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി 200 രൂപ എന്‍ട്രി ഫീ അടച്ച് വില്പന ഹാളില്‍ പ്രവേശിക്കാം. വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളിലെ തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുളള ഡിമാന്‍ഡ് ഡ്രാഫ്റ്റ്  (എറണാകുളം എക്‌സൈസ് കമ്മീഷണറുടെ പേരില്‍ മാറാവുന്നത്) എന്നിവ ഹാജരാക്കണം.വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും അറിയാം. കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വില്‍പ്പന നടത്തുന്നത്.

 

date